UAE Eid Al Adha: മിസ്സാക്കല്ലേ… ഈദ് അടിച്ചുപൊളിക്കാം; വമ്പന്‍ ഓഫറുകളുമായി യുഎഇയിലെ വ്യാപാരസ്ഥാപനങ്ങള്‍

ADVERTISEMENT

UAE Eid Al Adha: അബുദാബി/ ദുബായ്: ബലിപെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങി യുഎഇയിലെ വ്യാപാര സ്ഥാപനങ്ങള്‍. പെരുന്നാൾ നമസ്കാരത്തിനെത്തുന്ന വിശ്വാസികളെ സ്വീകരിക്കാൻ വിവിധ എമിറേറ്റുകളിലെ ആരാധനാലയങ്ങളും ഈദ് ഗാഹുകളും സജ്ജമായിരിക്കുകയാണ്. വമ്പൻ ഓഫറുകളാണ് വ്യാപാര സ്ഥാപനങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ദുബായ്, ഷാർജ, ഫുജൈറ, അജ്മാൻ എമിറേറ്റുകളിൽ മലയാളികളുടെ നേതൃത്വത്തിൽ ഈദ് ഗാഹുകളും ഒരുക്കിയിട്ടുണ്ട്. മലയാളികൾ ഏറെയുള്ള അബുദാബിയിലെ മുസഫ, ബനിയാസ്, ഷഹാമ, ഖാലിദിയ, മദീനാ സായിദ്, മുഷ്റിഫ്, ദുബായിലെ കരാമ, ഖിസൈസ്, ഷാർജയിലെ റോള, അജ്മാൻ, റാസൽഖൈമ, ഫുജൈറ, തുടങ്ങിയ ഭാഗങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലാണ് വൻ തിരക്ക് അനുഭവപ്പെട്ടത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ബിഗ് ഈദ് സേവേഴ്സ് എന്ന പേരിൽ ലുലു ഗ്രൂപ്പ് ഹൈപ്പർ മാർക്കറ്റുകളിൽ 20 മുതൽ 60% വരെ ആദായ വിൽപന പ്രഖ്യാപിച്ചിട്ടുണ്ട്. ഭക്ഷ്യോത്പന്നങ്ങൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, ഗൃഹോപകരണങ്ങൾ തുടങ്ങി വിവിധ മേഖലകളിൽ ആദായ വിൽപനയുണ്ട്. ലഗേജ്, ചോക്കലേറ്റ്, പെർഫ്യൂം തുടങ്ങിയവയ്ക്കും വൻ വിലക്കുറവ് പ്രഖ്യാപിച്ചു.

ADVERTISEMENT

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group