Public Buses in UAE: യുഎഇയിലെ പൊതുബസുകളിലെ മുന്‍സീറ്റുകളില്‍ സംവരണം; മുന്‍ഗണന…

ADVERTISEMENT

Public Buses in UAE ദുബായ്: എമിറേറ്റിലെ പൊതുബസുകളിലെ മുൻസീറ്റുകളിൽ സംവരണം ഏർപ്പെടുത്തുന്നു. മുതിർന്ന പൗരന്മാർ, ഗർഭിണികൾ, കുട്ടികളുമായി കയറുന്ന അമ്മമാർ എന്നിവർക്കാണ് മുൻഗണന ലഭിക്കുക. പൊതുഗതാഗതം സുരക്ഷിതവും സൗകര്യപ്രദവുമാക്കുകയാണ് ഇതിലൂടെ ദുബായ് ആര്‍ടിഎ ലക്ഷ്യം വെയ്ക്കുന്നത്. സഹായം ആവശ്യമുള്ളവർക്ക് മികച്ച സുഖസൗകര്യങ്ങളോടെ യാത്ര ചെയ്യാൻ സാധിക്കുന്നുണ്ടെന്ന് പുതിയ സംരംഭത്തിലൂടെ ഉറപ്പാക്കും. അടിസ്ഥാന ഗതാഗത സൗകര്യങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് സീറ്റുകളിൽ മുൻഗണന നൽകാനുള്ള പുതിയ തീരുമാനം. നഗരത്തിലെ സംയോജിത ഗതാഗത ശൃംഖലയുടെ അവിഭാജ്യ ഘടകമാണ് പൊതു ബസുകൾ. നിലവിൽ 187 റൂട്ടുകളിലായി 1390ലേറെ ബസുകൾ സർവീസ് നടത്തുന്നുണ്ട്. പ്രതിദിനം 11,000 യാത്രകളിലൂടെ അഞ്ച് ലക്ഷത്തിലേറെ ആളുകൾക്ക് മികച്ച യാത്രാസേവനങ്ങളും നൽകുന്നുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg നിശ്ചയദാർഢ്യമുള്ളവർക്കായി സമാനതകളില്ലാത്ത സുരക്ഷയും സൗകര്യങ്ങളുമാണ് ബസുകളിലുള്ളത്. പൊതുഗതാഗത സേവനങ്ങൾ ഉപയോക്തൃ സൗഹൃദമാക്കുന്നതിന് യാത്രാ സേവനങ്ങൾ തുടർച്ചയായി മെച്ചപ്പെടുത്തുന്നുമുണ്ട്. വേനൽക്കാലം കണക്കിലെടുത്ത് 893 ശീതികരിച്ച ബസ് കാത്തിരിപ്പുകേന്ദ്രങ്ങൾ അടുത്തിടെ സജ്ജമാക്കി. ഗതാഗതക്കുരുക്ക് ഒഴിവാക്കാനും യാത്രാസമയം കുറയ്ക്കാനും ബസിനും ടാക്സിക്കുമായി പാതകൾ നിർമിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

ADVERTISEMENT

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group