യുഎഇയില്‍ വെച്ച് നഷ്ടപ്പെട്ട എയര്‍പോഡ് ഓണായത് ഒരു വര്‍ഷത്തിന് ശേഷം; ട്രാക്കിങ്ങിലായത് അവിചാരിതമായ സ്ഥലത്തുനിന്ന്

ADVERTISEMENT

തന്‍റെ പ്രിയപ്പെട്ട എയര്‍പോഡ് കണ്ടെത്തിയതിന്‍റെ സന്തോഷത്തിലാണ് ബ്രിട്ടീഷ് യൂട്യൂബര്‍ ലോഡ് മില്‍സ്. നഷ്ടപ്പെട്ട് കൃത്യം ഒരുവര്‍ഷത്തിന് ശേഷമാണ് എയര്‍പോഡ് ട്രാക്കിങ്ങില്‍ കിട്ടിയത്. യുഎഇയില്‍ വെച്ച് നഷ്ടപ്പെട്ട എയര്‍പോര്‍ഡ് പാകിസ്ഥാനിലെ റെസ്റ്റോറന്‍റില്‍നിന്നാണ് കണ്ടെത്താനായത്. ലോഡ് മില്‍സ് തന്‍റെ എക്സ് അക്കൗണ്ടിലൂടെയാണ് ഈ വിവരം പങ്കുവച്ചത്. അദ്ദേഹത്തിന്‍റെ എയർപോഡ് പ്രോസ് നഷ്ടപ്പെട്ടത് ദുബായിലെ ഒരു ഹോട്ടല്‍ മുറിയില്‍ വച്ചാണ്. ആപ്പിളിന്‍റെ ട്രാക്കിങ് സംവിധാനമുപയോഗിച്ച് അദ്ദേഹം തന്‍റെ എയര്‍പോഡിനെ ട്രാക്ക് ചെയ്യാന്‍ ആരംഭിച്ചു. കൃത്യം ഒരു വര്‍ഷത്തിന് ശേഷം പാകിസ്ഥാനിലെ ജെലൂമില്‍ വച്ച് അദ്ദേഹത്തിന് എയര്‍പോര്‍ഡ് കണ്ടെത്താന്‍ കഴിഞ്ഞു. ഫൈന്‍റ് മൈ ആപ്പ് തന്‍റെ നഷ്ടപ്പെട്ട എയർപോഡ് ജെലൂനിലെ ഡിഫന്‍സ് റോഡിലുള്ള സെക്കന്‍റ് വൈഫ് റെസ്റ്റോറന്‍റില്‍ വെച്ചാണ് കണ്ടെത്തിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ഈ സമയം വെറും 31 മിനിറ്റ് മാത്രമാണ് എയര്‍പോഡ് ഓണായതെന്നും ലോഡ് മില്‍സ് എക്സില്‍ കുറിച്ചു. ‘എന്‍റെ എയർപോഡ് പ്രോസുകൾ പാക്കിസ്ഥാനിൽ ഒരു വർഷമായി നഷ്ടപ്പെട്ടിരിക്കുകയായിരുന്നു. അടുത്ത ആഴ്ച അവിടെ പോകുന്നവർ ആരെങ്കിലുമുണ്ടോ? എന്‍റെ വസ്തു തിരിച്ചെടുക്കാന്‍’ ലോഡ് മില്‍സ് ഫൈന്‍റ് മൈ ആപ്പിന്‍റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ച് കൊണ്ട് ചോദിച്ചു. തന്‍റെ ദുബായിലെ ഹോട്ടലില്‍ നിന്ന് മോഷ്ടിച്ച് പാകിസ്ഥാനിലേക്ക് കടത്തിയതാണെന്നും അത് എപ്പോൾ ഉപയോഗിച്ചാലും തനിക്ക് സന്ദേശം ലഭിക്കുമെന്നും ലോഡ് മില്‍സ് എഴുതി. ഒരു കോടി പന്ത്രണ്ട് ലക്ഷം പേരാണ് കുറിപ്പ് കണ്ടത്.

ADVERTISEMENT

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group