Husband Attacked Wife: ജോലി കഴിഞ്ഞുവരുന്നതിനിടെ തടഞ്ഞുനിര്‍ത്തി യുവതിയെ കുത്തിപരിക്കേല്‍പ്പിച്ചു; കണ്ണൂരില്‍ ഭര്‍ത്താവ് അറസ്റ്റില്‍

ADVERTISEMENT

Husband Attacked Wife കണ്ണൂർ: ജോലി കഴിഞ്ഞുവരുന്നതിനിടെ തടഞ്ഞുനിര്‍ത്തി യുവതിയെ കുത്തിപരിക്കേല്‍പ്പിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. കണ്ണൂര്‍ ധര്‍മ്മടത്താണ് സംഭവം. പാറപ്രം സ്വദേശി മഹിജയ്ക്കാണ് പരിക്കേറ്റത്. ഭർത്താവ് മണികണ്ഠനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരം ആറരയോടെയാണ് സംഭവമുണ്ടായത്. മഹിജ ജോലി കഴിഞ്ഞുവരുന്നതിനിടെ വഴിയിൽ തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvzv ധർമ്മടത്താണ് മഹിജ ജോലി ചെയ്യുന്നത്. നെഞ്ചിനും വയറിനുമാണ് കുത്തേറ്റത്. ആളുകൾ ഓടിക്കൂടി മഹിജയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബപ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് പോലീസിന്‍റെ പ്രാഥമിക നി​ഗമനം.

ADVERTISEMENT

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group