Indian Rupee Depreciation: പ്രവാസികള്‍ക്ക് കോളടിച്ചു; മൂല്യത്തകര്‍ച്ചയില്‍ പുതിയ റെക്കോര്‍ഡിട്ട് രൂപ; വിനിമയ നിരക്ക് ഇത്രയും ഉയരുന്നത് ആദ്യം

ADVERTISEMENT

Indian Rupee Depreciation അബുദാബി: സര്‍വകാല റെക്കോര്‍ഡില്‍ ഇന്ത്യന്‍ രൂപ തകര്‍ന്നടിഞ്ഞപ്പോള്‍ പ്രവാസികള്‍ക്ക് കോളടിച്ചു. യുഎഇ ഉള്‍പ്പെടെയുള്ള വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് നാട്ടിലേക്ക് നിരവധി പേരാണ് പണം അയച്ചത്. ഒരു മാസത്തിനിടെ 12 പൈസയുടെ നേട്ടമാണ് യുഎഇയിലെ പ്രവാസികള്‍ക്ക് ലഭിച്ചത്. രാജ്യാന്തര വിപണിയില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതാണ് ഗള്‍ഫ് കറന്‍സികളുടെ വിനിമയത്തിലും പ്രകടമായത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FEGyCcuaPc2LXexgoWh68A സൗദി റിയാൽ 22.60 രൂപ, ഖത്തർ റിയാൽ 23.29 രൂപ, ഒമാൻ റിയാൽ 220.56 രൂപ, ബഹ്റൈൻ ദിനാർ 225.19 രൂപ, കുവൈത്ത് ദിനാർ 276.04 രൂപ എന്നിങ്ങനെയാണ് ഇതര ജിസിസികളിലെ കറൻസികളുടെ രാജ്യാന്തര വിനിമയ നിരക്ക് രേഖപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് ഒരു ദിർഹത്തിന് 23.12 രൂപയാണ് ഓൺലൈൻ നിരക്ക്. ആദ്യമായാണ് വിനിമയ നിരക്ക് ഇത്രയും ഉയരുന്നത്. ബോട്ടിമും ഇത്തിസാലാത്തിന്‍റെ ഇ ആൻഡ് മണി ആപ്പും ഇതേ നിരക്ക് നൽകി. അതിനാല്‍, ധനവിനിമയ സ്ഥാപനങ്ങൾ 9 പൈസ കുറച്ച് ദിർഹത്തിന് 23.3 പൈസയാണ് നൽകിയത്. ഈ വ്യത്യാസം മൂലം പരമ്പരാഗത മാതൃകയിൽ പണം അയയ്ക്കുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

ADVERTISEMENT

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group