അബുദാബി: യുഎഇയിലും ജിസിസിയിലും ജോലി ഒഴിവുകള്‍. നികുതിയുമായി ബന്ധപ്പെട്ട മേഖലകളിലാണ് പുതിയ ജോലി ഒഴിവുകള്‍. ലോകത്തെ മറ്റിടങ്ങളേക്കാള്‍ പശ്ചിമേഷ്യയിലും ഈ മേഖലയില്‍ നാലിരട്ടി വളര്‍ച്ച കൈവരിച്ചതിനാലാണ് ജോലി ഒഴിവുകള്‍ വര്‍ധിക്കുന്നത്. യുഎഇയുടെ കോര്‍പറേറ്റ് നികുതിയും ഒമാനിലെ വ്യക്തിഗത ആദായനികുതിയും പ്രാദേശിക രാജ്യങ്ങൾ സ്വീകരിച്ച മറ്റ് സംരംഭങ്ങളുമാണ് ഈ വളർച്ചയെ നയിക്കുന്നത്. നികുതിയുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും വൈദഗ്ധ്യക്കുറവ് കണ്ടെത്തിയതായി സോഴ്സ് ഗ്ലോബല്‍ റിസര്‍ച്ച് പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പശ്ചിമേഷ്യയിലെ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 13 ശതമാനം അതായത് 758 യുഎസ് ഡോളര്‍ വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വടക്കേ അമേരിക്കയിലും യൂറോപ്പിലും താരതമ്യം ചെയ്യുമ്പോള്‍ 3 ശതമാനമാണ് വളര്‍ച്ച. യുഎഇയും മറ്റ് ഗള്‍ഫ് രാജ്യങ്ങളും നികുതി കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ക്കായി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിൽ വലിയ വർധനയുണ്ടായി. ജിസിസി രാജ്യങ്ങൾ കൂടുതൽ നികുതി ഏർപ്പെടുത്തുന്നതിനാൽ ടാക്സ് കൺസൾട്ടൻ്റുമാരുടെ ആവശ്യം ശക്തമായി തുടരുമെന്ന് വ്യവസായ എക്സിക്യൂട്ടീവുകൾ അഭിപ്രായപ്പെടുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
ജീവനക്കാരുടെ അഭാവം; യുഎഇയിലും ജിസിസിയിലും ഈ മേഖലയില്‍ ജോലി ഒഴിവുകൾ
ADVERTISEMENT
ADVERTISEMENT