ദുബായ്: പ്രവാസി മലയാളി വ്യവസായി ദുബായിൽ മരിച്ചു. കോഴിക്കോട് നടുവണ്ണൂർ സ്വദേശി കിഴക്കോട്ട് കടവ് സികെ കോട്ടേജിൽ സികെ മുഹമ്മദ് (53) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. കോൺഗ്രസിന്റെ സജീവ പ്രവർത്തകനും നടുവണ്ണൂർ നാഷനൽ ബിൽഡേഴ്സ് സ്ഥാപകനും വിവിധ വ്യാപാര സ്ഥാപനങ്ങളുടെ ഉടമയുമാണ്. പിതാവ്: പരേതനായ ചെല്ലട്ടാൻ കണ്ടി അബ്ദുല്ല. മാതാവ്: മറിയം. റസീനയാണ് ഭാര്യ. മക്കൾ: അഖിത ജുസൈറ, ഡോ. റിസ് വാന, മുഹ്സിന (എംബിബിഎസ് വിദ്യാർഥിനി, ജോർജിയ), അർഫിൻ മുഹമ്മദ് (വിദ്യാർഥി, സെന്റ് മീരാസ് സ്കൂൾ പേരാമ്പ്ര). മരുമക്കൾ: മുഹമ്മദ് റാഫി (കുറ്റ്യാടി), ഡോ. അജ്മൽ (കാളികാവ്). യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
പ്രവാസി മലയാളി വ്യവസായി യുഎഇയില്‍ മരിച്ചു
ADVERTISEMENT
ADVERTISEMENT