അടൂർ: വൈദികനെന്ന് പറഞ്ഞ് വീട്ടിലെത്തി വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്ന പ്രതി പിടിയിൽ. വൈദികനാണെന്നും പള്ളിയിൽനിന്ന് ലോൺ അനുവദിച്ചിട്ടുണ്ടെന്നും പറഞ്ഞ് വീട്ടിൽ കയറി പ്രാർഥിക്കുകയും ചെയ്തു. പിന്നാലെ വയോധികയുടെ മാലയും പൊട്ടിച്ച് കടന്നുകളയുകയായിരുന്നു. ഏനാദിമംഗലം ചാങ്കൂർ തോട്ടപ്പാലം പാലത്തിങ്കൽ മഞ്ജുസദനത്തിൽ മറിയാമ്മയുടെ സ്വർണമാലയാണ് പൊട്ടിച്ചത്. തിരുവനന്തപുരം കാഞ്ഞിരംകുളം കണ്ണംകോട്ടേജിൽ ഷിബു എസ് നായരെയാണ് (47) അടൂർ പോലീസ് അറസ്റ്റ് ചെയ്തത്. വിവിധ ജില്ലകളിലായി 36 കേസുകൾ ഇയാൾക്കെതിരെയുണ്ട്. പ്രതിയെ പിടികൂടി സ്റ്റേഷനിലെ ലോക്കപ്പിലെത്തിച്ച ഉടൻ വിസർജനം നടത്തിയ ഇയാൾ പോലീസിനുനേരേ മലം വാരിയെറിയുകയും ഉദ്യോഗസ്ഥരെ ആക്രമിക്കാനും ശ്രമിച്ചു. 2024 ഓഗസ്റ്റിൽ തൃശൂരിൽ അപകടത്തിൽ പരിക്കേറ്റ ഷിബുവിനെ ആംബുലൻസിൽ കൊണ്ടുപോകുമ്പോൾ നഴ്സിന്റെ കഴുത്തിൽ കത്തിവച്ച് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് ജയിലിലായിരുന്നു. കഴിഞ്ഞ ഒക്ടോബർ 30നാണ് പുറത്തിറങ്ങിയത്. നവംബർ ഒന്നിന് ഉച്ചയ്ക്ക് 12നാണ് മറിയാമ്മയുടെ വീട്ടിൽ ഷിബു എത്തിയത്. പള്ളിയിൽനിന്ന് മകൾ മോളിക്ക് ഒരു ലോൺ അനുവദിച്ചതായി ഇവരോട് പറയുകയും തുടർ നടപടികൾക്കായി ആയിരം രൂപ വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതുകേട്ട മറിയാമ്മ വീടിനുള്ളിൽച്ചെന്ന് രൂപ എടുത്തുകൊണ്ടുവരുമ്പോൾ അത് തട്ടിപ്പറിച്ചശേഷം കഴുത്തിൽക്കിടന്ന സ്വർണമാലയും പൊട്ടിച്ച് ഓടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മുണ്ടക്കയത്ത് നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
വൈദികനെന്ന് പരിചയപ്പപെടുത്തി വീട്ടിലെത്തി പ്രാർഥിച്ചു, വീട്ടമ്മയുടെ മാലപൊട്ടിച്ച് കടന്ന പ്രതി പിടിയിൽ
ADVERTISEMENT
ADVERTISEMENT