ദുബായിലെ ബിസിനസുകാരനായ ജമാൽ അൽ നാദക്കിനെയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ഭാര്യ സൂദിയെയും അത്ര പെട്ടെന്ന് മറന്നുകാണില്ല. ഭാര്യയ്ക്ക് ബിക്കിനി ധരിക്കാനുള്ള സ്വകാര്യതയ്ക്ക് വേണ്ടി സ്വന്തമായൊരു ദ്വീപ് തന്നെ വാങ്ങിയ കോടീശ്വരനായ ഭർത്താവ് സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്നിരുന്നു. ഭര്‍ത്താവിനൊപ്പമുള്ള ആഡംബരജീവിതത്തിന്റെ വിവരങ്ങള്‍ സൂദി സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുമുണ്ട്. ഇതാ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് സൂദി. ഭര്‍ത്താവ് തനിക്കേര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെ കുറിച്ചാണ് സൂദിയുടെ പുതിയ പോസ്റ്റ്. ഷൂസും ബാഗും എല്ലായ്‌പ്പോഴും മാച്ചിങ് ആയിരിക്കണം, മാച്ച് അല്ലാത്തവ ധരിക്കാന്‍ അനുവാദമില്ല, എല്ലാ ചെലവുകളും ഭര്‍ത്താവ് കൈകാര്യം ചെയ്യുന്നതിനാല്‍ സൂദിക്ക് ജോലി ചെയ്യാന്‍ അനുവാദമില്ല, സൂദി ഒരിക്കലും ഭക്ഷണം പാകം ചെയ്യേണ്ട, എല്ലാ ദിവസവും പുറത്തുനിന്ന് ഭക്ഷണം കഴിക്കണം, സൂദി എല്ലാ ദിവസും മുടിയും മേക്കപ്പും പ്രൊഫഷണല്‍ ആര്‍ട്ടിസ്റ്റുകളെ ഉപയോഗിച്ച് മനോഹരമാക്കണം, ആണ്‍സുഹൃത്തുക്കള്‍ പാടില്ല തുടങ്ങിയവയാണ് കോടീശ്വരനായ ഭർത്താവിന്റെ നിയന്ത്രണങ്ങൾ. നിങ്ങള്‍ക്ക് എന്നെ സൂദിറെല്ല എന്ന് വിളിക്കാം. കാരണം ഞാന്‍ അദ്ദേഹത്തിന്റെ റാണിയാണ് എന്നാണ് വീഡിയോ പങ്കുവെച്ചുകൊണ്ട് സൂദി കുറിച്ചത്. മൂന്ന് വര്‍ഷം മുമ്പാണ് യുകെയില്‍ നിന്നുള്ള സൂദിയും ദുബായിലെ ബിസിനസ്സുകാരനായ ജമാല്‍ അല്‍ നാദക്കും വിവാഹിതരായത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
ഭക്ഷണം ഉണ്ടാക്കേണ്ട, എല്ലാദിവസും മുടിയും മേക്കപ്പും മനോഹരമാക്കണം, ആൺസുഹൃത്തുക്കൾ പാടില്ല; കോടീശ്വരനായ ഭർത്താവിന്റെ നിയന്ത്രണങ്ങൾ പങ്കുവെച്ച് ഭാര്യ
ADVERTISEMENT
ADVERTISEMENT