അബുദാബി: വാഹനാപകടത്തില്‍ അബുദാബിയില്‍ മലയാളി മരിച്ചു. കണ്ണൂര്‍ മൊറാഴ സ്വദേശി രജിലാല്‍ (51) ആണ് മരിച്ചത്. ഇന്നലെ (തിങ്കളാഴ്ച) വൈകീട്ട് മൂന്നരയോടെ അല്‍ ഐന്‍ ട്രക്ക് റോഡില്‍ വെച്ചായിരുന്നു അപകടം. അബുദാബിയിലെ അല്‍ മന്‍സൂരി ഇന്‍സ്‌പെക്ഷന്‍ സര്‍വീസസ് കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. നേരത്തെ മസ്‌കത്തിലായിരുന്ന ഇദ്ദേഹം 2018 ലാണ് യുഎഇയിലെത്തിയത്. അബുദാബി ശക്തി തിയറ്റേഴ്‌സിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന രജിലാല്‍ കേരള സോഷ്യല്‍ സെന്ററിന്റെ മുന്‍ ഓഡിറ്ററാണ്. ബനിയാസ് അബുദാബി സെന്‍ട്രല്‍ മോര്‍ച്ചറിയിലുള്ള മൃതദേഹം നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. പിതാവ്: കരുണാകരന്‍. മാതാവ്: യോശദ. ഭാര്യ: മായ. മക്കള്‍: നിരഞ്ജന്‍, ലാല്‍കിരണ്‍. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു
ADVERTISEMENT
ADVERTISEMENT