അബുദാബിയിലേക്ക് പുറപ്പെട്ട ഇത്തിഹാദ് വിമാനം പറന്നുയർന്നതിന് തൊട്ട് പിന്നാലെ പക്ഷി ഇടിച്ചു. പിന്നാലെ കൊളംബോയിൽ തിരിച്ചിറക്കി വിമാനം. ടേക്ക് ഓഫ് ചെയ്ത ഉടനെയായിരുന്നു വിമാനത്തിൽ പക്ഷിയിടിച്ചത്. പിന്നീട് പരിശോധനകൾ പൂർത്തിയാക്കി അഞ്ച് മണിക്കൂർ വൈകിയാണ് യാത്ര തുടങ്ങിയത്. കൊളംബോയിലെ ബണ്ടാരനായികെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് അബുദാബി സായിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഇത്തിഹാദിന്റെ EY395 വിമാനത്തിലാണ് പക്ഷിയിടിച്ചത്. രാവിലെ 7.45നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. ഉടൻ തന്നെ വിമാനം തിരിച്ചിറക്കുകയായിരുന്നു. എല്ലാ യാത്രക്കാരെയും അബുദാബിയിൽ എത്തിച്ചതായി ഇത്തിഹാദ് വക്താവ് അറിയിച്ചു. യാത്രക്കാർക്ക് നേരിടേണ്ടി വന്ന പ്രയാസങ്ങളിൽ ഖേദിക്കുന്നുവെന്നും വിമാനക്കമ്പനിയുടെ ജീവനക്കാർ അവർക്ക് ആവശ്യമായ സഹായം ഉറപ്പുവരുത്തിയെന്നും ഇത്തിഹാദ് വക്താവ് പറഞ്ഞു. യാത്രക്കാർക്ക് തങ്ങളുടെ പ്രാദേശിക ഫോൺ നമ്പറുകളിൽ നിന്നോ, ലൈവ് ചാറ്റ് വഴിയോ അല്ലെങ്കിൽ സോഷ്യൽ മീഡിയ വഴിയോ കമ്പനിയെ ബന്ധപ്പെട്ട് സംശയങ്ങൾ ദൂരീകരിക്കാനുള്ള അവസരം ഒരുക്കിയിരുന്നെന്നും അധികൃതർ വ്യക്തമാക്കി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
പറന്നുയർന്നതിന് തൊട്ടുപിന്നാലെ പക്ഷിയിടിച്ചു; യുഎഇയിലേക്ക് പുറപ്പെട്ട വിമാനം വൈകിയത് അഞ്ച് മണിക്കൂർ
ADVERTISEMENT
ADVERTISEMENT