യുഎഇയിലേക്കുള്ള ചെക്ക് – ഇൻ ബാ​ഗുകളിൽ കൊണ്ടുപോകാൻ പാടില്ലാത്തതും അനുവദിച്ചതുമായ സാധനങ്ങൾ

ADVERTISEMENT

അബുദാബി: ഇന്ത്യയിൽനിന്ന് യുഎഇയിലേക്ക് യാത്ര ചെയ്യാൻ ബാ​ഗ് പായ്ക്ക് ചെയ്യുമ്പോൾ കുറച്ചധികം ശ്രദ്ധ വേണം. വിവിധ സാധനങ്ങൾ ബാ​​ഗിൽ കുത്തിനിറച്ചാകും ഭൂരിഭാ​ഗം പേരും യാത്രയ്ക്കൊരുങ്ങുക. എന്നാൽ,ബാ​ഗ് പായ്ക്ക് ചെയ്യുമ്പോൾ നിരോധിക്കപ്പെട്ട വസ്തുക്കൾ കയറിക്കൂടിയിട്ടുണ്ടോയെന്ന് ഒന്നുകൂടി പരിശോധിക്കേണ്ടത് നല്ലതാണ്. ഇന്ത്യ – യുഎഇ യാത്രയിൽ ചെക്ക് – ഇൻ ബാ​ഗുകളിൽ കൊണ്ടുപോകാൻ പാടില്ലാത്തതും അനുവദിച്ചതുമായ സാധനങ്ങൾ‍ ഏതെല്ലാമെന്ന് നോക്കാം….

ADVERTISEMENT

ഉണങ്ങിയ തേങ്ങ- ഉണങ്ങിയ തേങ്ങ അഥവാ കൊപ്ര. ബാ​ഗേജിൽ ഇവ ഉണ്ടാകാൻ പാടില്ലെന്ന് 2022 മാര്‍ച്ചില്‍ ഇന്ത്യന്‍ സിവില്‍ ഏവിയേഷന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

ഇ- സിഗരറ്റ്– ചെക്ക് ഇന്‍ ബാഗേജിലോ കാരി ബാഗിലോ ഇ- സിഗരറ്റ് ഉണ്ടാകാന്‍ പാടില്ല.

സുഗന്ധവ്യഞ്ജനങ്ങൾ- സുഗന്ധവ്യജ്ഞനങ്ങള്‍, അത് മുഴുവനായോ പൊടിച്ചോ കാരി ബാഗേജുകളില്‍ കൊണ്ടുപോകാന്‍ പാടില്ലെന്ന് ബിസിഎഎസ് മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ചെക്ക് ഇന്‍ ബാഗേജുകളില്‍ ഇവ അനുവദനീയമാണ്.

ADVERTISEMENT

നെയ്യ്- കാരി ഓണ്‍ ലഗേജുകളില്‍ ലിക്വിഡ്, എയറോസോൾ, ജെൽസ് (LAGs) എന്നിവ നിയന്ത്രണങ്ങൾക്ക് കീഴിലാണ് വരുന്നത്. 100 മില്ലിയില്‍ കൂടുതല്‍ നെയ്യ് കൊണ്ടുപോകാന്‍ അനുവാദമില്ല. എന്നാല്‍, ബിസിഎഎസ് മാര്‍ഗനിര്‍ദ്ദേശം പ്രകാരം ചെക്ക് ഇന്‍ ബാഗേജുകളില്‍ അഞ്ച് കിലോ വരെ നെയ്യ് കൊണ്ടുപോകാം. പക്ഷേ, യാത്ര ചെയ്യുന്ന വിമാനത്താവളത്തിന്‍റെയും എയര്‍ലൈന്‍റെയും നിര്‍ദ്ദേശം കൂടി പരിഗണിക്കേണ്ടതാണ്. ചില വിമാനത്താവളങ്ങള്‍ നെയ്യ് കൊണ്ടുപോകാന്‍ അനുവദിക്കാറില്ല. വെബ്സൈറ്റ് പരിശോധിച്ച് ഇക്കാര്യം ഉറപ്പുവരുത്തേണ്ടതാണ്.

അച്ചാറുകള്‍- ബിസിഎഎസ് ലിസ്റ്റ് പ്രകാരം, കാരി ബാ​ഗുകളിലും ചെക്ക്- ഇൻ ബാ​ഗുകളിലും മുളക് അച്ചാറുകള്‍ ഒഴികെയുള്ള അച്ചാറുകള്‍ കൊണ്ടുപോകാന്‍ തടസമില്ല. യാത്രക്കാർ വിമാനത്താവളങ്ങളുടെ മാര്‍ഗനിര്‍ദ്ദേശം പരിശോധിച്ച് ഉറപ്പാക്കേണ്ടതാണ്.

യുഎഇയുടെ ഫെഡറൽ കസ്റ്റംസ് അതോറിറ്റി നിരോധിത ഇനങ്ങളുടെ ഒരു പട്ടിക പുറപ്പെടുവിച്ചിട്ടുണ്ട്. ഇത് പരിശോധിച്ച ശേഷമേ യാത്രയ്ക്ക് ബാ​ഗ് പായ്ക്ക് ചെയ്യാൻ പാടുള്ളൂ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group