സംസ്ഥാനത്ത് വൻ കവർച്ച; ജ്വല്ലറി ഉടമയെ ഇടിച്ചുവീഴ്ത്തി, കിലോക്കണക്കിന് സ്വർണ്ണം കവർന്നു

ADVERTISEMENT

മലപ്പുറം പെരിന്തൽമണ്ണയിൽ വൻ കവർച്ച. ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണ്ണം കവർന്നു. പെരിന്തൽമണ്ണയിലെ എം കെ ജ്വല്ലറി ഉടമയിൽ നിന്നാണ് സ്വർണ്ണം കവർന്നത്. ഇന്നലെ രാത്രി കട അടച്ച് മടങ്ങുകയായിരുന്ന ഉടമ കിനാതിയിൽ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും ഇടിച്ചു വീഴ്ത്തി കവർച്ച നടത്തുകയായിരുന്നു. പെരിന്തൽമണ്ണ ജൂബിലി ജംഗ്ഷന് സമീപത്ത് വച്ചാണ് മഹീന്ദ്ര കാറിലെത്തിയ സംഘം സ്കൂട്ടറിനെ ഇടിച്ചു വീഴ്ത്തിയത്. പരിക്കുകളോടെ യൂസഫും ഷാനവാസും ചികിത്സയിലാണ്. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡ്രൈവർ അടക്കം നാലുപേരാണ് കാറിലുണ്ടായിരുന്നത്. ആക്രമിച്ച മൂന്നു പേരും മുഖം മൂടി ധരിച്ചിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/FEGyCcuaPc2LXexgoWh68A

ADVERTISEMENT

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group