തലാബത്ത് ഐപിഒ സബ്‌സ്‌ക്രിപ്‌ഷൻ നവംബർ 19ന് തുറക്കുന്നു; ഒരു ഓഹരിക്ക് 0.04 ദിർഹം

ADVERTISEMENT

അബുദാബി: തലാബത്ത് ഐപിഒ സബ്സ്ക്രിപ്ഷന്‍ നവംബര്‍ 19 ന് തുറക്കും. യുഎഇയിലെ മുന്‍നിര ഓൺ-ഡിമാൻഡ് ഫുഡ് ആൻഡ് ക്യു-കൊമേഴ്‌സ് ആപ്പാണ് തലാബത്ത്. മാതൃ കമ്പനിയായ ഡെലിവറി ഹീറോ മേന ഹോൾഡിങ് ആണ് ഇക്കാര്യം അറിയിച്ചത്. 3.493 ബില്യണ്‍ (3,493,236,093) ഓഹരികള്‍ ഐപിഒയിലൂടെ ലിസ്റ്റ് ചെയ്യുമെന്ന് അറിയിച്ചു. ഒരു ഓഹരിക്ക് 0.04 ദിര്‍ഹമാണ് മൂല്യം. രണ്ട് ഘട്ടമായിട്ടാകും തലാബത്തിന്‍റെ ഐപിഒ സബ്സ്ക്രിഷന്‍ ചെയ്യുക. ആദ്യത്തേത് നവംബര്‍ 19 ന് ആരംഭിച്ച് 27 വരെ നീണ്ടുനില്‍ക്കും. രണ്ടാമത്തേത് 28 വരെ നീണ്ടുനില്‍ക്കും. ഓഫര്‍ കാലയളവ് ആരംഭിക്കുന്നതിന് മുന്‍പ് നവംബര്‍ 19 നാണ് ഓഫര്‍ വില പ്രഖ്യാപിക്കുക. അവസാന ഓഫർ വില നവംബർ 29ന് പ്രഖ്യാപിക്കുകയും ഡിസംബർ 10ന് ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ഓഹരികൾ ലിസ്റ്റ് ചെയ്യുകയും ചെയ്യും. ഓഫർ പൂർത്തിയാകുമ്പോൾ, കമ്പനിയുട മൂലധനം 931.52 ദശലക്ഷം ദിർഹം (931,529,625) ആയിരിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU

ADVERTISEMENT

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group