ഇപ്പോൾ എല്ലാവരും ലഡു തപ്പി നടപ്പാണ്, കഴിക്കാനല്ല, സമ്മാനം നേടാനാണ്. വെറുതെ കിട്ടുന്ന കാശ് കളയാൻ ആരും തന്നെ വിചാരിച്ചിട്ടില്ല. അതുകൊണ്ട് ഗൂഗിൾ പേ ഉപയോക്താക്കളെല്ലാം ആറ് ലഡു ആക്കാനുള്ള ശ്രമത്തിലാണ്. കളർ ലഡു, ഫുഡ്ഡി ലഡു, ഡിസ്കോ ലഡു, ദോസ്തി ലഡു, ട്വിങ്കിൾ ലഡു, ട്രെൻഡി ലഡു എന്നിവയാണവ. ഈ ആറെണ്ണവും കിട്ടിയാൽ 51 രൂപ മുതൽ 1001 രൂപ വരെ സമ്മാനം ഗൂഗിൾ പേ തരും, ദീപാവലി സമ്മാനമായി. അധികം പേർക്കും ട്വിങ്കിൽ ലഡുവാണ് ലഭിക്കാത്തത്. ഒക്ടോബർ 21 മുതൽ നവംബർ 7 വരെ ആണ് മത്സരം. കൂട്ടുകാർക്ക് പൈസ അയച്ചും തിരിച്ചു വാങ്ങിയും മൊബൈൽ റീചാർജ്ജ് ചെയ്തും ഗൂഗിൾ പേ വഴി സാധനം വാങ്ങിച്ച് പൈസ കൊടുത്തും ഒക്കെ ലഡു നേടാം. ലഡു അയച്ചു കൊടുത്താലും കിട്ടും ഓരോ ബോണസ് ലഡു. സോഷ്യൽമീഡിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലഡു അന്വേഷിച്ചുള്ള മെസേജുകളും ട്രോളുകളുമാണ് നിറയെ. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
ലഡു ഉണ്ടോ ലഡു, ആറ് ലഡു കിട്ടിയാൽ സമ്മാനം, സോഷ്യൽ മീഡിയയിൽ വൈറലായി ഗൂഗിൾ പേ ഓഫർ
ADVERTISEMENT
ADVERTISEMENT