തിരുവനന്തപുരം: ഐഇഎല്‍ടിഎസ്, ഒഇടി പഠിക്കാന്‍ നോര്‍ക്ക ഇതാ അവസരം ഒരുക്കുന്നു. നോര്‍ക്ക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് ലാംഗ്വേജസിന്റെ (എന്‍ഐഎഫ്എല്‍) ഐഇഎല്‍ടിഎസ്, ഒഇടി കോഴ്സുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. തിരുവനന്തപുരം, കോഴിക്കോട് സെന്ററുകളിലാണ് അപേക്ഷിക്കേണ്ടത്. ഓഫ്ലൈനായും ഓണ്‍ലൈനായും കോഴ്സുകളിലേയ്ക്ക് അപേക്ഷിക്കാവുന്നതാണ്. എട്ട് ആഴ്ച നീണ്ടുനില്‍ക്കുന്നതാണ് ഐഇഎല്‍ടിഎസ്, ഒഇടി കോഴ്സ്. ബിപിഎല്‍/എസ്സി/എസ്ടി വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍ക്ക് ഫീസ് സൗജന്യമാണ്. മറ്റുളളവര്‍ക്ക് ജിഎസ്ടി ഉള്‍പ്പെടെ 4425 രൂപയാണ് ഫീസ് (ലിസണിങ്, റീഡിങ്, സ്പീക്കിങ്, റൈറ്റിങ് എന്നീ നാലു മോഡ്യൂളുകള്‍). ഓഫ്ലൈന് കോഴ്സില്‍ 03 ആഴ്ച നീളുന്ന അഡീഷണല്‍ ഗ്രാമര്‍ ക്ലാസിനും അവസരമുണ്ടാകും (ഫീസ് 2000 രൂപ). ഐഇഎല്‍ടിഎസ് ഓണ്‍ലൈന്‍ എക്സാം ബാച്ചിന് 4425 രൂപയും, റഗുലര്‍ ബാച്ചിന് 7080 രൂപയുമാണ് ഫീസ്. ഒഇടി നാല് ആഴ്ചത്തെ ഓണ്‍ലൈന്‍ ക്ലാസിന് 5900 രൂപയും ഏതെങ്കിലും ഒരു മോഡ്യൂളിന് 8260 ഉം, ഏതെങ്കിലും രണ്ട് മോഡ്യൂളുകള്‍ക്ക് 7080 രൂപയുമാണ് ഫീസ് (ജിഎസ്ടി ഉള്‍പ്പെടെ). മുന്‍ പരീക്ഷാ പരിചയമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമാണ് ഒഇടി ഓണ്‍ലൈന്‍ ബാച്ചില്‍ പ്രവേശനം ലഭിക്കുക. ഓണ്‍ലൈന്‍ കോഴ്സുകള്‍ക്ക് ഫീസിളവ് ബാധകമല്ല. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് www.nifl.norkaroots.org എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ നല്‍കാവുന്നതാണ്. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്ന ആരോഗ്യമേഖലയിലെ പ്രൊഫഷണലുകള്‍ക്ക് നോര്‍ക്ക റൂട്ട്സ് വഴി വിദേശത്ത് ജോലി കണ്ടെത്തുന്നതിനും അവസരമുണ്ടാകും. ഫീസ് സംബന്ധിക്കുന്ന വിവരങ്ങള്‍ക്ക് +91-7907323505 (തിരുവനന്തപുരം) +91-8714259444 (കോഴിക്കോട്) എന്നീ മൊബൈല്‍ നമ്പറുകളിലോ (പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത്) നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
ഫീസ് സൗജന്യം; ഐഇഎല്‍ടിഎസ്, ഒഇടി കോഴ്സുകളിലേക്ക് നോര്‍ക്ക സ്ഥാപനത്തില്‍ അപേക്ഷിക്കാം
ADVERTISEMENT
ADVERTISEMENT