ദുബായ്: കേരളത്തില്‍ മൂന്ന് മന്ത്രിമാര്‍ ഇന്ന് (ഞായറാഴ്ച, ഒക്ടോബര്‍ 20) യുഎഇയിലെത്തും. ഓണപരിപാടികളില്‍ പങ്കെടുക്കാനായാണ് മന്ത്രിമാര്‍ യുഎഇയിലെത്തുന്നത്. മൂന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെ ആറ് ജനപ്രതിനിധികളാകും ഇന്ന് യുഎഇയിലെത്തുക. തദ്ദേശ ഭരണ- എക്‌സൈസ്- പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എംബി രാജേഷ്, കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍, കൃഷിമന്ത്രി പി. പ്രസാദ്, എംപി വികെ ശ്രീകണ്ഠന്‍, എംഎല്‍എമാരായ എംകെഎം അഷ്‌റഫ് എന്നിവരാണ് ഇന്ന് യുഎഇയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാന്‍ എത്തുന്നത്. യുഎഇയിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ ഓണാഘോഷപരിപാടികളില്‍ പങ്കെടുക്കാനാണ് മന്ത്രിമാരായ എംബി രാജേഷ്, വി അബ്ദുറഹ്‌മാന്‍, പി പ്രസാദ്, എംപി വികെ ശ്രീകണ്ഠന്‍, എംഎല്‍എ എകെഎം അഷ്‌റഫ് എന്നിവര്‍ എത്തുന്നത്. അജ്മാനിലെ സ്വകാര്യ പരിപാടിയില്‍ ചങ്ങനാശ്ശേരി നിയോജക മണ്ഡലം പ്രതിനിധിയായ ജോബ് മൈക്കിള്‍ അതിഥിയായെത്തും. മന്ത്രിമാരെ കൂടാതെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള ബോര്‍ഡ് ഡയറക്ടര്‍ ഖാദര്‍ തെരുവത്ത് ഉള്‍പ്പെടെ ഉദ്യോഗസ്ഥ പ്രമുഖരും ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്റെ 40ാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്ന ഓണാഘോഷത്തില്‍ പങ്കെടുക്കുന്നുണ്ട്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/CZYi1c6PCafCIJaUmZ5eY5
ഓണപരിപാടികള്‍ കെങ്കേമമാക്കും; പങ്കെടുക്കാന്‍ കേരളത്തിലെ മൂന്ന് മന്ത്രിമാര്‍ യുഎഇയില്‍
ADVERTISEMENT
ADVERTISEMENT