ബലിപെരുന്നാളിനോട് അനുബന്ധിച്ച് യുഎഇയിലെ വിവിധയിടങ്ങളിൽ ഗംഭീരമായ കരിമരുന്ന് പ്രയോഗം നടത്തും. ദുബായ് പാർക്ക്സ് ആൻഡ് റിസോർട്ടുകൾ (ഡിപിആർ) സന്ദർശിക്കുന്നവർക്ക് അതിശയകരമായ കരിമരുന്ന് പ്രയോഗം ആസ്വദിക്കാം. റിവർലാൻഡ് ദുബായ്, ദുബായ് പാർക്ക്സ് ആൻഡ് റിസോർട്ടുകൾ എന്നിവിടങ്ങളിൽ നിന്ന് ജൂൺ 16, 17 തീയതികളിൽ രാത്രി 9 മണിക്ക് കരിമരുന്ന് പ്രയോഗം കാണാം. കരിമരുന്ന് പ്രദർശനം സൗജന്യമാണെങ്കിലും, റിവർലാൻഡിലേക്കുള്ള പ്രവേശന ടിക്കറ്റിന് പണം നൽകേണ്ടിവരും. ഒരു ടിക്കറ്റ് കൗണ്ടറിൽ നിന്ന് വാങ്ങുമ്പോൾ 20 ദിർഹം ആണ്. ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോൾ, ടിക്കറ്റിന് 15 ദിർഹം വിലവരും. അബുദാബിയിലെ വിവിധയിടങ്ങളിൽ കരിമരുന്ന് പ്രദർശനമുണ്ടായിരിക്കും. അബുദാബി കോർണിഷിലും അൽ ഐനിലെ ഹസ്സ ബിൻ സായിദ് സ്റ്റേഡിയത്തിലും അൽ ദഫ്രയിലെ പൊതു പാർക്ക്/ മദീനത്ത് സായിദ്/അൽ മർഫയിലും ജൂൺ 16ന് രാത്രി 9 മണിക്ക് കരിമരുന്ന് പ്രയോഗം നടക്കും. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/JPixZWmtID0Jd9EcWTSEyq
യുഎഇയിൽ ബലിപെരുന്നാളിനോട് അനുബന്ധിച്ച് വിവിധയിടങ്ങളിൽ കരിമരുന്നു പ്രയോഗം ദൃശ്യമാകും
ADVERTISEMENT
ADVERTISEMENT