ഓക്ടോബർ മാസം വിവിധ ദിവസങ്ങളിലായി നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 5 മലയാളികൾക്കും ഒരു യുഎഇ സ്വദേശിനിക്കും 250 ഗ്രാം സ്വർണ്ണം സമ്മാനമായി നേടി. ഏകദേശം 19 ലക്ഷത്തോളം രൂപ (80,000 ദിർഹം) വീതമാണ് സമ്മാനമായി ഇവർ നേടിയത്. കഴിഞ്ഞ 27 വർഷമായി കുവൈത്തിൽ ജോലി ചെയ്യുന്ന ഫൈസൽ ഇബ്രാഹിം കുട്ടി (50), ദുബായിൽ ജോലി ചെയ്യുന്ന പ്രസാദ് കൃഷ്ണപിള്ള(53) അബുദാബിയിൽ ജോലി ചെയ്യുന്ന ഗോപിനാഥ് അജിത്(46), മസ്കത്തിൽ ജോലി ചെയ്യുന്ന രാജൻ പിള്ള (60), ഖത്തറിൽ ജോലി ചെയ്യുന്ന ഷാബിൻ നമ്പോലന്റ വിട(37) എന്നിവർക്കാണ് സമ്മാനം ലഭിച്ചത്. യുഎഇ സ്വദേശിനി സഫയാണ് സ്വർണ്ണം സമ്മാനം നേടിയ മറ്റൊരു ഭാഗ്യവതി. ഇപ്രാവശ്യമടക്കം എല്ലായ്പ്പോഴും 10 മുതൽ 12 സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ഫൈസൽ ഭാഗ്യ പരീക്ഷണം നടത്തിയിരുന്നത്. സമ്മാനം നേടിയതിൽ ഏറെ സന്തോഷമുണ്ടെന്നും സമ്മാനം എല്ലാവരുമായി പങ്കിടുമെന്നും ഇദ്ദേഹം പറഞ്ഞു. യുഎഇയിൽ മൂന്ന് വർഷം മുൻപാണ് പ്രസാദ് കൃഷ്ണപിള്ള എത്തിയത്. അന്നു മുതൽ ആറ് സുഹൃത്തുക്കളുമായി ചേർന്ന് ബിഗ് ടിക്കറ്റ് വാങ്ങാറുണ്ട്. സമ്മാനം ലഭിച്ച ഫോൺ കോൾ ലഭിച്ചപ്പോൾ ആദ്യം വിശ്വസിച്ചില്ലെന്നും ആരോ പറ്റിക്കുകയാണെന്നണ് കരുതി. സമ്മാനം ലഭിച്ചതിൽ ഏറെ സന്തോഷണുണ്ടെന്നും സ്വർണ്ണം എല്ലാവരുമായും പങ്കിടുമെന്നും അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
അബുദാബിയിൽ കഴിഞ്ഞ 3 വർഷമായി വെൽഡിങ് ഫോർമാനായി ജോലി ചെയ്യുന്ന ഗോപിനാഥ് അജിത് ആറംഗ സുഹൃത്തുക്കളോടൊപ്പമാണ് ഭാഗ്യപരീക്ഷണം നടത്താറുള്ളത്. മുംബൈയിൽ സ്ഥിരതാമസമാക്കിയ രാജൻ പിള്ള മസ്കത്തിലാണ് ജോലി ചെയ്യുന്നത്. രാജൻ പിള്ള കഴിഞ്ഞ 12 വർഷമായി ദുബായ് സന്ദർശകനാണ്. സുഹൃത്തുക്കളോടൊപ്പം ചേർന്ന് ഓൺലൈനായാണ് ടിക്കറ്റ് വാങ്ങിക്കാറ്. സ്വർണ്ണം വിറ്റ് പണം മറ്റു ആവശ്യങ്ങൾക്ക് ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഖത്തറിൽ കഴിഞ്ഞ 15 വർഷമായി ജോലി ചെയ്യുന്ന ഷാബിൻ നമ്പോലന്റവിട എല്ലാ മാസവും മൂന്ന് വ്യത്യസ്ത ഗ്രൂപ്പുകളിൽ ചേർന്ന് ഭാഗ്യ പരീക്ഷണം നടത്തിവരികയായിരുന്നു. 20 ദശലക്ഷം ദിർഹം സമ്മാനം ലഭിക്കുന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പാണ് അടുത്ത ലക്ഷ്യമെന്ന് ഇദ്ദേഹം പറഞ്ഞു.