അബുദാബിയിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം സ്വദേശിയായ പിവിപി ഖാലിദ് (47) ആണ് മരിച്ചത്. ഇയാളുടെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ മേൽനോട്ടത്തിൽ നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ നിന്ന് കാൽ തെന്നി താഴേക്ക് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. 20 വർഷത്തിലധികമായി ഖാലിദ് അബൂദാബിയിൽ ജോലി ചെയ്ത് വരികയാണ്. നാട്ടിലും പ്രവാസത്തിലും സാമൂഹ്യ – സാംസ്കാരിക പ്രവർത്തന രംഗത്ത് സജീവമായിരുന്നു ഖാലിദ്. ഗൾഫ് മലയാളി കോ-ഓർഡിനേഷൻ കമ്മറ്റിയുടെ ഭാരവാഹിയായിരുന്നു. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ ആണ് തീരുമാനിച്ചിരിക്കുന്നത്. പിതാവ്: പരേതനായ ചേർക്കുഴിയിൽ ആലി. മാതാവ്: ആയിശാബി. ഭാര്യ: ഷെമീല തിരൂർ. മക്കൾ: റിദ ഖാലിദ്, റിസാൻ അലി, റസാൻ അലി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KvbUGfuXecq55K3RpWtTRU
യുഎഇയിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മലയാളി യുവാവിന് ദാരുണാന്ത്യം
ADVERTISEMENT
ADVERTISEMENT