കോഴിക്കോട് കൂടരഞ്ഞിയില്‍ മദ്യലഹരിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു. പൂവാറന്‍തോട് ജോണ്‍ ആണ് മകന്‍ ക്രിസ്റ്റിയെ കൊലപ്പെടുത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം. ജോണ്‍ മദ്യപിച്ച് വഴക്കുണ്ടാക്കുന്ന സ്വഭാവക്കാരനാണെന്ന് നാട്ടുകാർ പറഞ്ഞു.ഇയാൾ ബന്ധുവീടുകളിൽ മദ്യപിച്ചെത്തി ബഹളം വെക്കുന്നത് പതിവാണ്. കൂടരഞ്ഞിയിലെ തന്നെയുള്ള ഒരു ബന്ധുവീട്ടില്‍ ജോണ്‍ മദ്യപിച്ചെത്തി ബഹളംവച്ചപ്പോള്‍ അവര്‍ ക്രിസ്റ്റിയെ വിളിച്ചു. ക്രിസ്റ്റിയും കൂട്ടുകാരും ഇവിടെയെത്തി ജോണിനെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. വീട്ടിലെത്തിയതിനു ശേഷവും ബഹളം കേട്ടിരുന്നതായി അയൽവാസികൾ അറിയിച്ചു. ഉറങ്ങാന്‍ കിടന്നപ്പോഴാണ് ക്രിസ്റ്റിയെ ജോണ്‍ കുത്തിയതെന്നാണ് വിവരം. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടി ക്രിസ്റ്റിയെ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
സംസ്ഥാനത്ത് മദ്യലഹരിയില്‍ അച്ഛന്‍ മകനെ കുത്തിക്കൊന്നു.
ADVERTISEMENT
ADVERTISEMENT