ADVERTISEMENT
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ പ്രവാസി മലയാളി അധ്യാപികക്ക് ഭാഗ്യ സമ്മാനം. ഖത്തറിൽ അധ്യാപികയായി ജോലി ചെയ്യുന്ന ഫാസില നിഷാദിനാണ് 11.4 ലക്ഷം രൂപ സമ്മാനമായി ലഭിച്ചത്. ഖത്തറിൽ ഇംഗ്ലീഷ് അധ്യാപികയാണ് ഫാസില(29). അഞ്ച് വർഷമായി ഭർത്താവിനൊപ്പം ബിഗ് ടിക്കറ്റെടുക്കുന്നുണ്ട്. വിജയി ആണെന്നറിഞ്ഞപ്പോൾ തനിക്ക് ആദ്യം ഞെട്ടലായിരുന്നു ഫാസില പറയുന്നു. ഇ-മെയിലും വെബ്സൈറ്റും പരിശോധിച്ചാണ് വാർത്ത ശരിയാണെന്ന് തിരിച്ചറിഞ്ഞത്. സെപ്റ്റംബർ മൂന്നിന് ഇതിലും വലിയ സമ്മാനം നേടാനാകുമെന്നാണ് ഫാസിലയുടെ പ്രതീക്ഷ. ക്യാഷ് പ്രൈസ് നാട്ടിലെ നിർമ്മാണത്തിലിരിക്കുന്ന വീട് പണിക്ക് ഉപയോഗിക്കാനാണ് തീരുമാനം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/Lcg8GbX4UOK66lKqe8tbVF
ADVERTISEMENT