യുഎഇ: സന്നദ്ധ സേവനവുമായി ഡോക്ടർമാർ, വെള്ളിയാഴ്ചകൾ തോറും സൗജന്യസേവനം നൽകുന്നത് 300 രോ​ഗികൾക്ക്

ADVERTISEMENT

കഴിഞ്ഞ റമദാനിൽ ദുബായിൽ തദാവി ഹെൽത്ത് ഗ്രൂപ്പ് ആരംഭിച്ച ‘ഹീലിംഗ് വിത്ത് കംപാഷൻ’ പരിപാടിയുടെ ഭാ​ഗമായി ആഴ്ചകൾ തോറും നൂറുകണക്കിന് രോ​ഗികൾക്ക് സൗജന്യ ചികിത്സ നൽകുന്നത് തുടരുന്നു. രാജ്യത്തെ വിവിധയിടങ്ങളിലെ സന്നദ്ധ ഡോക്ടർമാരുടെയും നഴ്‌സിങ് ജീവനക്കാരുടെയും ഒരു സംഘമാണ് വെള്ളിയാഴ്ചകൾ തോറും മുന്നൂറോളം രോ​ഗികൾക്ക് സൗജന്യ ചികിത്സ വാ​ഗ്ദാനം ചെയ്തുകൊണ്ടിരിക്കുന്നത്. തദാവി ഹെൽത്ത് ഗ്രൂപ്പ് റമദാൻ മുതൽ 1,000-ത്തിലധികം നിർദ്ധനരായ രോഗികൾക്ക് ചികിത്സ നൽകുന്നുണ്ട്. എല്ലാ വെള്ളിയാഴ്ചയും ദുബായിലെ ദെയ്‌റയിലുള്ള തദാവി ഹെൽത്ത് സെൻ്ററിൽ സൗജന്യമായാണ് രോ​ഗികൾക്ക് ചികിത്സ നൽകുന്നത്. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക
https://chat.whatsapp.com/Gng8TrrjGT6FCFNH1KiDVV

ADVERTISEMENT

സമൂഹത്തിന് കൂടുതൽ സംഭാവന ചെയ്യാൻ സാധിക്കുന്ന സംരംഭത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ സന്തോഷവും ആത്മസംതൃപ്തിയുമുണ്ടെന്ന് ഇന്ത്യയിൽ നിന്നുള്ള സന്നദ്ധ ഡോക്ടർമാരിൽ ഒരാളായ ഡോ. ഷിബ്‌നി ബഷീർ പറയുന്നു. രോ​ഗികളുടെയും അശരണരുടെയും ജീവിതത്തിൽ ഗുണനിലവാരമുള്ള ആരോഗ്യ പരിരക്ഷ നൽകാൻ സാധിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മറ്റൊരു സന്നദ്ധ ഡോക്ടറായ ഡോ. ഉസ്മാൻ ഖാൻ പറഞ്ഞു. ആരോഗ്യമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനാണ് ഇത്തരത്തിലൊരും സംരംഭം ആരംഭിച്ചതെന്ന് ക്ലിനിക്ക് മാനേജർ രമേഷ്ചന്ദ് ബാലഗോവിന്ദൻ പറഞ്ഞു. എല്ലാ വെള്ളിയാഴ്ചയും 300-ലധികം രോഗികളെ അവർ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോ​ഗികളെയാരെയും തന്നെ നിഷേധിക്കാറില്ലെന്നും പരമാവധി ചികിത്സ നൽകുന്നുണ്ടെന്നും ബാലഗോവിന്ദൻ വ്യക്തമാക്കി.

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group