Liquor Tragedy Kuwait കുവൈത്തിലെ വ്യാജമദ്യ ദുരന്തം; മരണസംഖ്യ 23 ആയി, നിരവധി പേർ ഗുരുതരാവസ്ഥയിൽ

ADVERTISEMENT

Liquor Tragedy Kuwait കുവൈത്ത് സിറ്റി: കുവൈത്തിലെ വ്യാജമദ്യ ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു. 23 പേരാണ് വ്യാജമദ്യ ദുരന്തത്തിൽ കുവൈത്തിൽ മരിച്ചത്. 160 പേരാണ് രാജ്യത്തെ വിവിധ ആശുപത്രികളിലായി ചികിത്സയിൽ തുടരുന്നത്. മരണപ്പെട്ടവരും ചികിത്സയിൽ തുടരുന്നവരും ഏഷ്യൻ പൗരന്മാരാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. വെന്റിലേറ്റർ സഹായവും അടിയന്തര ഡയാലിസിസും ഉൾപ്പെടെയുള്ള തീവ്രപരിചരണമാണ് ചികിത്സയിലുള്ളവർക്ക് നൽകുന്നത്. വിഷബാധയേറ്റതായി സംശയം തോന്നുന്നവർ ഉടൻതന്നെ ആരോഗ്യ മന്ത്രാലയത്തിന്റെ ഹോട്ട്ലൈൻ നമ്പറിലോ അംഗീകൃത ആശയവിനിമയ മാർഗങ്ങളിലൂടെയോ ബന്ധപ്പെടണമെന്ന് അധികൃതർ നിർദ്ദേശം നൽകി.

ADVERTISEMENT

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group