വിവാഹനിശ്ചയത്തിന് വസ്ത്രമെടുക്കാനെത്തി, യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് ഭീഷണി, ഒടുവില്‍…

ADVERTISEMENT

Photo Morphing Blackmail കൊല്ലം: വിവാഹനിശ്ചയത്തിന് വസ്ത്രമെടുക്കാനെത്തിയ യുവതിയുടെ ഫോട്ടോ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീക്ഷണി. കൊല്ലം കടയ്ക്കലിലാണ് സംഭവം. ഒരുലക്ഷം രൂപ നൽകിയില്ലെങ്കിൽ ഇരുപതുകാരിയുടെ മോര്‍ഫ് ചെയ്ത ഫോട്ടോ പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപ്പെടുത്തി. പണം തട്ടാൻ ശ്രമിച്ച മൈനാഗപ്പള്ളി നല്ലതറ സ്വദേശി അജാസാണ് കടയ്ക്കൽ പോലീസിന്‍റെ പിടിയിലായത്.
2024 ജൂലയ് 13 നാണ് കേസിനാസ്പദമായ സംഭവം. കല്ല്യാണ നിശ്ചയത്തിന് വസ്ത്രമെടുക്കാനെത്തിയ യുവതി പുതിയ വസ്ത്രം ധരിച്ചതിന് ശേഷം ടെക്സ്റ്റയില്‍സിലെ ജീവനക്കാരനായ അജാസിനോട് ഒരു ഫോട്ടോയെടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. അജാസ് തന്റെ സ്വന്തം ഫോണിലെടുത്ത ഫോട്ടോ കുട്ടിയെ കാണിച്ചു. അതിന് ശേഷം ജൂലൈ 21–ാം തീയതി കുട്ടിയുടെ ചിത്രം മോർഫ് ചെയ്ത അജാസ് കുട്ടിയുടെ അമ്മയെ ഭീഷണിപ്പെടുത്തുകയായിരുന്നു. പണം നൽകിയില്ലെങ്കിൽ ചിത്രം സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്ന് പെൺകുട്ടിയുടെ അമ്മയെ വിളിച്ച് പറയുകയായിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek പെൺകുട്ടി വിവരം അറിഞ്ഞ ഉടന്‍ തന്നെ കടയ്ക്കൽ പോലീസിൽ പരാതി നൽകി. അജാസിനെ തമിഴ്നാട്ടിലെ രാമനാഥപുരത്ത് നിന്നാണ് പിടികൂടിയത്. സംഭവം പോലീസ് കേസായതോടെ ഫോൺ ഉപയോഗിക്കാതിരുന്ന അജാസ് കഴിഞ്ഞ ദിവസം പഴയ സിംകാർഡ് ഒഴിവാക്കി ഫോണിൽ പുതിയ സിം കാർഡിട്ടു. സൈബർ സെൽ ഫോണിന്റെ ഐ.എം.ഇ.ഐ നമ്പർ നോക്കി വിവരം കടയ്ക്കൽ പോലീസിനെ അറിയിച്ചതോടെയാണ് അറസ്റ്റ് ചെയ്തത്. അജാസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ADVERTISEMENT

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group