പ്രവാസി മലയാളികൾക്ക് ഇതാ സുവർണാവസരം; കേരളത്തിൽ നിന്ന് കുറഞ്ഞ ചെലവില്‍ യുഎഇയിലെത്താം

ADVERTISEMENT

Kerala UAE Flight കേരളത്തില്‍നിന്ന് കുറഞ്ഞ ചെലവില്‍ യുഎഇയിലെത്താന്‍ ഇതാ സുവര്‍ണാവസരം. കൊച്ചി, കോഴിക്കോട് സെക്ടറുകളിൽ നിന്ന് ഇപ്പോൾ യുഎഇയിലേക്കു കുറഞ്ഞ ചെലവില്‍ വരാം. വൺവേക്ക് 170 ദിർഹമാണ് ടിക്കറ്റ് നിരക്ക്. അൽഹിന്ദ് ട്രാവൽസ് കൊച്ചിയിൽനിന്നും കോഴിക്കോട്ടുനിന്നും ഫുജൈറയിലേക്ക് നടത്തുന്ന പ്രത്യേക വിമാനത്തിലാണ് ഈ നിരക്ക് ഈടാക്കുക. യുഎഇയിലെ വേനലവധിക്കു നാട്ടിലേക്കു പോകാൻ ആഗ്രഹിക്കുന്നവരെ കൊണ്ടുപോകുന്നതിനായി നടത്തുന്ന വിമാനത്തിൽ നാട്ടിലേക്ക് വരാനാണ് ഈ സുവർണാവസരം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek ജൂലൈ എട്ട് വരെ ഇരു സെക്ടറുകളിൽ നിന്ന് ഇതേ നിരക്കിൽ ഫുജൈറയിലേക്കു വരാം. ഇതുപോലെ ഓഗസ്റ്റ് 20 മുതൽ സെപ്തംബർ എട്ട് വരെ തിരക്കേറിയ സമയത്ത് പ്രത്യേക വിമാനം തിരിച്ചുപോകുമ്പോഴും കുറഞ്ഞ നിരക്കിൽ പ്രവാസികൾക്ക് നാട്ടിലേക്ക് പോകാൻ അവസരമൊരുക്കുന്നു.

ADVERTISEMENT

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group