Abu Dhabi Big Ticket: ബിഗ് ടിക്കറ്റ് വിജയിയായി ഇന്ത്യക്കാരന്‍, സന്തോഷവാര്‍ത്ത അറിയിക്കാന്‍ വിളിച്ചു, കോള്‍ എടുത്തില്ല, ഒടുവില്‍…

ADVERTISEMENT

Abu Dhabi Big Ticket അബുദാബി: ബിഗ് ടിക്കറ്റ് വിജയിയായ സന്തോഷ വാര്‍ത്ത അറിയിക്കുന്നതിനായി ലൈവ് നറുക്കെടുപ്പ് വേദിയില്‍ നിന്ന് റിച്ചാര്‍ഡും ബുഷ്റയും ചേര്‍ന്നാണ് വിളിക്കാറുള്ളത്. എന്നാല്‍, ഇപ്രാവശ്യം സമ്മാനം നേടിയ വിവരം അറിയിക്കാന്‍ നിരവധി തവണ വിളിച്ചെങ്കിലും പ്രവാസി ഇന്ത്യക്കാരനായ സെല്‍വ ജോണ്‍സണ്‍ കോള്‍ എടുത്തിരുന്നില്ല. ലൈവ് നറുക്കെടുപ്പിനിടെയാണ് സംഭവം. മൂന്ന് തവണ സെല്‍വയെ ഫോൺ വിളിച്ചെങ്കിലും കോള്‍ എടുക്കാത്തതിനാല്‍ സംസാരിക്കാനായില്ല. തുടര്‍ന്ന്, ലൈവ് നറുക്കെടുപ്പ് അവസാനിപ്പിക്കുകയും ചെയ്തു. ബിഗ് ടിക്കറ്റ് സംഘം തുടര്‍ന്നും സെല്‍വയെ വിവരം അറിയിക്കാന്‍ ശ്രമിക്കുകയും ഒടുവില്‍ താന്‍ സമ്മാനം നേടിയ വിവരം അദ്ദേഹം അറിയുകയുമായിരുന്നു. ബിഗ് ടിക്കറ്റ് പ്രതിവാര ഇലക്ട്രോണിക് നറുക്കെടുപ്പ് സീരീസ് 276ല്‍ 150,000 ദിര്‍ഹം (35 ലക്ഷം ഇന്ത്യൻ രൂപ) ആണ് 45കാരനായ സെല്‍വ നേടിയത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/E0Zj0gmloiGFnDLCXxx6Ek കഴിഞ്ഞ 24 വര്‍ഷമായി അബുദാബിയില്‍ താമസിക്കുന്ന സെല്‍വ, കഴിഞ്ഞ എട്ട് വര്‍ഷമായി എല്ലാ മാസവും ബിഗ് ടിക്കറ്റിലൂടെ തന്‍റെ ഭാഗ്യം പരീക്ഷിക്കാറുണ്ട്. സമ്മാന വിവരം അറിയിച്ചു കൊണ്ടുള്ള കോൾ ലഭിച്ചപ്പോള്‍ സന്തോഷം കൊണ്ട് മനസ്സ് നിറഞ്ഞെന്ന് മെക്കാനിക്കല്‍ ടെക്നീഷ്യനായ സെല്‍വ പറഞ്ഞു. അദ്ദേഹത്തിന്‍റെ ആദ്യ വിജയമാണിത്. ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് സെല്‍വ ബിഗ് ടിക്കറ്റിനെ കുറിച്ച് അറിഞ്ഞത്. തുടര്‍ന്ന്, 10 പേരടങ്ങുന്ന സുഹൃത്തുക്കളോടൊപ്പം ടിക്കറ്റ് വാങ്ങാനും തുടങ്ങി. ഒടുവില്‍, ബിഗ് ടിക്കറ്റിന്‍റെ വിജയിയാകുകയായിരുന്നു.

ADVERTISEMENT

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group