Abu Dhabi Big Ticket: രണ്ട് വര്‍ഷമായി ബിഗ് ടിക്കറ്റ് എടുക്കുന്നു, കോടികള്‍ സമ്മാനം, വിജയിക്ക് ലഭിക്കുന്നത്…

ADVERTISEMENT

Abu Dhabi Big Ticket അബുദാബി: രണ്ട് വര്‍ഷമായി തുടര്‍ച്ചയായി ബിഗ് ടിക്കറ്റ് എടുക്കുന്ന യുഎഇ സ്വദേശി മുബാറക് ഗരീബ് റാഷിദ് സാലേം അല്‍ദാഹിരി ഇത്തവണ ഭാഗ്യം തേടിയെത്തിയത്. അബുദാബി ബിഗ് ടിക്കറ്റിന്‍റെ 275-ാമത് സീരീസ് നറുക്കെടുപ്പിൽ ഗ്രാന്‍ഡ് പ്രൈസായ രണ്ട് കോടി ദിര്‍ഹമാണ് (46 കോടിയിലേറെ ഇന്ത്യൻ രൂപ) മുബാറക്ക് സ്വന്തമാക്കിയത്. 337126 എന്ന ടിക്കറ്റ് നമ്പറിലൂടെ സ്വപ്ന വിജയം നേടിയത്. അൽ ഐനിലാണ് മുബാറക് താമസിക്കുന്നത്. മേയ് 27ന് വാങ്ങിയ ടിക്കറ്റാണ് ഇദ്ദേഹത്തിന് 46 കോടി രൂപയുടെ ഭാഗ്യം സമ്മാനിച്ചത്. കഴിഞ്ഞ നറുക്കെടുപ്പിലെ ഗ്രാന്‍ഡ് പ്രൈസ് വിജയിയായ താജുദ്ദീന്‍ അലിയാര്‍ കുഞ്ഞ് ആണ് ഇത്തവണത്തെ സമ്മാനാര്‍ഹമായ ടിക്കറ്റ് തെരഞ്ഞെടുത്തത്. നറുക്കെടുപ്പ് വേദിയില്‍ വെച്ച് സമ്മാന വിവരം അറിയിക്കുന്നതിനായി ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ ഇദ്ദേഹത്തെ ഫോൺ ബന്ധപ്പെട്ടിരുന്നു. സമ്മാനം ലഭിച്ചതിലുള്ള സന്തോഷവും നന്ദിയും മുബാറക് അറിയിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ഗ്രാൻഡ് പ്രൈസിന് പുറമെ, അഞ്ച് പേര്‍ക്ക് 150,000 ദിര്‍ഹം വീതം സമ്മാനമായി ലഭിച്ചു. 189712 എന്ന ടിക്കറ്റ് നമ്പരിലൂടെ ഇന്ത്യക്കാരനായ അബ്ദുള്ള പുളിക്കൂര്‍ മുഹമ്മദ്, 223405- ഇന്ത്യക്കാരനായ ഷാജി മേമന, 159551- ഇന്ത്യക്കാരനായ ബാബുലാല്‍ ഗൗതം, 061991- തുനീഷ്യക്കാരനായ സുഹൈല്‍ ബര്‍ഹൂമി, 316841- ഇന്ത്യക്കാരനായ സാലിഹ് റഹ്മാന്‍ പള്ളിപ്പാടത്ത് എന്നിവരാണ് 150,000 ദിര്‍ഹം സമ്മാനമായി നേടിയത്. ബിഗ് ടിക്കറ്റിന്‍റെ ഡ്രീം കാര്‍ പ്രൊമോഷനിലൂടെ ഇന്ത്യക്കാരനായ ശ്രീനിവാസ് ഗെദ്ദഡ ബിഎംഡബ്ല്യൂ എം440ഐ സീരീസ് 28 സ്വന്തമാക്കി. 029905 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.

ADVERTISEMENT

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group