Air India Express Offers: യാത്രക്കാരെ… കൂടുതല്‍ ആനുകൂല്യങ്ങളുമായി എയര്‍ഇന്ത്യ എക്സ്പ്രസ്

ADVERTISEMENT

Air India Express Offers ദുബായ്: വിദേശയാത്ര നടത്തുന്നവര്‍ക്ക് സന്തോഷവാര്‍ത്ത. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങളുമായി എയര്‍ഇന്ത്യ എക്സ്പ്രസ്. കൈക്കുഞ്ഞുങ്ങളുമായി യാത്ര ചെയ്യുന്നവര്‍ക്ക് ഇനിമുതല്‍ 10 കിലോ സൗജന്യ ബാഗേജ് സൗകര്യം അധികമായി ലഭിക്കും. കുഞ്ഞിനും മുതിര്‍ന്നയാള്‍ക്കും കൂടി ഹാന്‍ഡ് ബാഗേജ് ഉള്‍പ്പെടെ 47 കിലോവരെ കൊണ്ടുപോകാമെന്നതാണ് പുതിയ ആനുകൂല്യം. യുഎഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് 30 കിലോ ചെക്ക്-ഇന്‍ ബാഗേജും ഏഴ് കിലോ ഹാന്‍ഡ് ബാഗേജും കൊണ്ടുപോകാമെന്ന അറിയിപ്പിന് പിന്നാലെയാണ് കൂടുതല്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത്. ഇന്ത്യയില്‍നിന്നും ഗള്‍ഫ്, സിംഗപ്പൂര്‍ എന്നിവിടങ്ങളിലേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് അന്താരാഷ്ട്ര വിമാനങ്ങളില്‍ പുതിയ ആനുകൂല്യങ്ങള്‍ ലഭ്യമാണ്. ബാഗേജ് ഇല്ലാതെ യാത്ര ചെയ്യുന്നവര്‍ക്കായി എക്സ്പ്രസ് ലൈറ്റ് എന്ന പേരില്‍ കുറഞ്ഞ നിരക്കില്‍ പുതിയ ടിക്കറ്റും അവതരിപ്പിച്ചിട്ടുണ്ട്. ഈ ടിക്കറ്റുകാര്‍ക്ക് മൂന്ന് കിലോ സൗജന്യ ഹാന്‍ഡ് ബാഗേജ് കയ്യില്‍ കരുതാം. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg ലൈറ്റ് ടിക്കറ്റ് എടുത്തശേഷം പിന്നീട് വേണമെങ്കില്‍ ബാഗേജ് കൂട്ടുകയും ചെയ്യാം. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് കൂടുതല്‍ പണം നല്‍കി 20 കിലോ വരെ അധിക ചെക്ക്-ഇന്‍ ബാഗേജും കരുതാവുന്നതാണ്. ബിസിനസ് ക്ലാസിന് തുല്യമായിരിക്കും എക്സ്പ്രസ് ബിസ് ടിക്കറ്റ്. ഈ ടിക്കറ്റ് എടുക്കുന്നവര്‍ക്ക് 40 കിലോ വരെ ചെക്ക്-ഇന്‍ ബാഗേജ് അനുവദിക്കും. ബിസ് ടിക്കറ്റുകളില്‍ റിക്ലൈനര്‍ സീറ്റ്, കാലുകള്‍ മുന്നോട്ടുവെക്കാന്‍ കൂടുതല്‍ സ്ഥലം, ചെക്ക്-ഇന്‍ ബാഗേജില്‍ മുന്‍ഗണന, ഭക്ഷണം എന്നിവയെല്ലാം ലഭിക്കും. സംഗീത ഉപകരണങ്ങള്‍ സൗജന്യമായി കയ്യില്‍ കരുതാം. ഭാരം 75 കിലോയില്‍ കൂടരുത്. വലിയ സംഗീത ഉപകരണങ്ങള്‍ കൊണ്ടുപോകാന്‍ അധികമായി ഒരു സീറ്റ് കൂടി ബുക്ക് ചെയ്യണം. പണം നല്‍കി പ്രത്യേകമായി ചെക്ക്-ഇന്‍ ചെയ്തും ഉപകരണം കൊണ്ടുപോകാം.

ADVERTISEMENT

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group