Highest Temperature in UAE അബുദാബി: യുഎഇയില്‍ കൊടുംചൂട്. താപനില 50 ഡിഗ്രി സെല്‍ഷ്യസിനോട് അടുത്തു. ഇന്നലെ (മെയ് 22, വ്യാഴാഴ്ച) ഉയര്‍ന്ന താപനില 49.3 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്. അബുദാബിയിലെ അല്‍ ദഫ്ര മേഖലയിലെ ബദാ ദഫാസില്‍ ഉച്ചക്ക് രണ്ട് മണിക്കാണ് ഇത്രയധികം താപനില രേഖപ്പെടുത്തിയത്. രാജ്യത്ത് പല സ്ഥലങ്ങളിലും 45 – 48 ഡിഗ്രി സെല്‍ഷ്യസിന് ഇടയില്‍ പരമാവധി താപനില രേഖപ്പെടുത്തി. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg പൊടിപടലങ്ങള്‍ നിറഞ്ഞ കാലാവസ്ഥയ്ക്കൊപ്പം ശക്തമായ കാറ്റും വീശും. മണിക്കൂറില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശുന്നുണ്ട്. ചില സമയത്ത് 35 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. വാഹനമോടിക്കുമ്പോള്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.
Highest Temperature in UAE: കൊടുംചൂടില്‍ വലഞ്ഞ് യുഎഇ; താപനില 50 ഡിഗ്രി സെല്‍ഷ്യസ്
ADVERTISEMENT
ADVERTISEMENT