Covid Death: രാജ്യത്ത് കൊവിഡ് ബാധിതരായ രണ്ട് പേര്‍ മരിച്ചു; വിശദീകരണവുമായി ആരോഗ്യവകുപ്പ്

ADVERTISEMENT

Covid Death മുംബൈ: ലോകത്ത് വിവിധ രാജ്യങ്ങളില്‍ കൊവിഡ് ഭീഷണി വീണ്ടും ഉയരുന്നതിനിടെ മഹാരാഷ്ട്രയിൽ രണ്ട് മരണം റിപ്പോര്‍ട്ട് ചെയ്തു. മുംബെയിലാണ് കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേർ മരിച്ചത്. ഇരുവരും കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഇവരിൽ ഒരാൾക്ക് കാൻസറും മറ്റൊരാൾക്ക് നെഫ്രോട്ടിക് സിൻഡ്രോമും നേരത്തെ ഉണ്ടായിരുന്നെന്നും ഈ രോഗങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നും മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് വിശദീകരിച്ചു. സിങ്കപ്പൂരിലും ഹോങ്കോങ്ങിലും കൊവിഡ് ബാധ ആശങ്ക ഉയർത്തി വ്യാപിക്കുന്നതിനിടെയാണ് ഇന്ത്യയിലും മരണം സംഭവിച്ചത്. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/GEvjpqx2SPL1cKgq0OLugg കൊവിഡ് രോഗബാധയില്‍ ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം രാജ്യത്തെ സ്ഥിതി വിലയിരുത്തിയിരുന്നു. നിലവില്‍ രാജ്യത്ത് 252 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ആരുടെയും നില ഗുരുതരമല്ലെന്നുന്ന് ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഏജൻസികൾ യോഗം ചേർന്ന ശേഷം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്രയിൽ രണ്ട് പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തത്.

ADVERTISEMENT

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group