Dubai New Parking Fee: യുഎഇ: വാഹനം പാർക്ക് ചെയ്യാൻ ഇനി ചെലവേറും; ഇന്ന് മുതല്‍ പുതിയ നിരക്ക്

ADVERTISEMENT

Dubai New Parking Fee ദുബായ്: ദുബായില്‍ പുതിയ പാര്‍ക്കിങ് നിരക്ക് ഇന്ന് (വെള്ളി) മുതല്‍ ഈടാക്കിത്തുടങ്ങും. പ്രീമിയം അല്ലെങ്കിൽ സ്റ്റാൻഡേർഡ് പാർക്കിങ് സോൺ, തിരക്കേറിയ സമയം (പീക്ക് അവേഴ്സ്) അല്ലെങ്കിൽ തിരക്കില്ലാത്ത സമയം( നോൺ പീക്ക് അവേഴ്സ്) എന്നിവയെ അടിസ്ഥാനമാക്കിയാണ് പുതിയ പാർക്കിങ് നിരക്ക് ഈടാക്കുക. തിരക്കേറിയ സമയങ്ങളിൽ പാർക്ക് ചെയ്യുന്നവർ കൂടുതൽ തുക നൽകേണ്ടിവരും. എന്നാൽ, ഓഫ്-പീക്ക് പാർക്കിങ് നിരക്കുകളിൽ മാറ്റമുണ്ടാകില്ലെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) അറിയിച്ചു. പീക്ക്, ഓഫ്-പീക്ക് പാർക്കിങ് സമയം- രാവിലെ 8 മുതൽ 10 വരെയും വൈകിട്ട് 4 മുതൽ രാത്രി 8 വരെയും, ഓഫ്-പീക്ക് സമയം- രാവിലെ 10 മുതൽ വൈകിട്ട് 4 വരെയും രാത്രി 8 മുതൽ 10 വരെയും ആണ്. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലും പൊതു പാർക്കിങ് സൗജന്യമായിരിക്കും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe രാവിലെ എട്ട് മുതൽ രാത്രി 10 വരെയാണ് പാർക്കിങ്ങിന് നിരക്ക് ഈടാക്കുക. പ്രീമിയം പാർക്കിങ് സോൺ തിരിച്ചറിയുന്നതിനായി പാർക്കിങ് സൈനേജ് പുതിയ രീതിയിലേക്ക് മാറ്റിയിട്ടുണ്ട്. എ, ബി, സി, ഡി വിഭാഗങ്ങളിലെ പ്രീമിയം സോണുകൾ എപി, ബിപി, സിപി, ഡിപി എന്നിങ്ങനെ മാറ്റിയിട്ടുണ്ട്. പുതുക്കിയ പാർക്കിങ് സൈനേജുകളിൽ പീക്ക്, ഓഫ്-പീക്ക് സമയക്രമങ്ങളും അവയ്ക്ക് ബാധകമായ നിരക്കുകളും പ്രദശിപ്പിച്ചിട്ടുണ്ട്. പുതിയ നിരക്ക് അനുസരിച്ച്, തിരക്കേറിയ സമയങ്ങളിൽ പ്രീമിയം പാർക്കിങ്: മണിക്കൂറിന് ആറ് ദിർഹം, സ്റ്റാൻഡേർഡ് പാർക്കിങ്: മണിക്കൂറിന് നാല് ദിർഹം എന്നിങ്ങനെയാണ് ഈടാക്കുക. തിരക്കില്ലാത്ത സമയത്ത് നിരക്കിൽ മാറ്റമില്ലെന്ന് ആര്‍ടിഎ അറിയിച്ചു.

ADVERTISEMENT

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group