Abu Dhabi Big Ticket Expat Malayali അബുദാബി: ബിഗ് ടിക്കറ്റിന്റെ 273ാമത് സീരീസ് നറുക്കെടുപ്പില്‍ ഭാഗ്യം കടാക്ഷിച്ചത് പ്രവാസി മലയാളിയെ. 1.5 കോടി ദിര്‍ഹമാണ് (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) പ്രവാസി മലയാളിയായ രാജേഷ് മുള്ളങ്കി വെള്ളിലപ്പുുള്ളിത്തൊടി സ്വന്തമാക്കിയത്. 375678 എന്ന ടിക്കറ്റ് നമ്പറാണ് സമ്മാനാര്‍ഹമായത്. ഒമാനിലെ സലാലയില്‍ താമസിക്കുന്ന രാജേഷ് മാര്‍ച്ച് 14ന് വാങ്ങിയ ടിക്കറ്റാണ് 34 കോടിയുടെ ഭാഗ്യം ഇദ്ദേഹത്തിന് നേടിക്കൊടുത്തത്. നറുക്കെടുപ്പ് വേദിയില്‍ വെച്ച് സമ്മാനവിവരം അറിയിക്കാന്‍ ബിഗ് ടിക്കറ്റ് പ്രതിനിധികള്‍ രാജേഷിനെ വിളിച്ചെങ്കിലും ഇദ്ദേഹത്തെ ബന്ധപ്പെടാനായില്ല. മറ്റ് 10 പേര്‍ക്ക് 50,000 ദിര്‍ഹത്തിന്റെ ബോണസ് പ്രൈസുകളും ലഭിച്ചു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/KpmqRbHQBz88D2o8Opt0Oe പത്ത് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്കാണ് ലഭിച്ചത്. 206082 എന്ന ടിക്കറ്റ് നമ്പരിലൂടെ സന്ദീപ് കൂലേരി, 276951 – ഇന്ത്യക്കാരനായ ജിന്‍സ് ജോൺ, 119709- അഫ്ര മസ്സൂൂദി, 033604- ഇന്ത്യക്കാരനായ ധീരജ് പ്രഭാകരന്, 125651- ഷിജു ജേക്കബ്, 157116- അബ്ദുള്ള വാഴവളപ്പിൽ, 264261- ഹരീഷ് ചന്ദ്രശേഖരന്, 315811- മനോഹര്‍ മമാനി, 257003- അലിയാര് മുസ്തഫ, 321353- മുഹമ്മദ് ഇസ്മയില്‍ എന്നിവരാണ് ബോണസ് പ്രൈസ് നേടിയ 10 പേര്. ബിഗ് ടിക്കറ്റിന്റെ ഡ്രീം കാര്‍ പ്രൊമോഷന് നറുക്കെടുപ്പിലൂടെ യുഎഇ സ്വദേശിയായ അലി മുഷര്‍ബക് ആണ് മസെരാറ്റി ഗ്രെകെയ്ൽ സീരീസ് 14 സ്വന്തമാക്കിയത്. 018083 എന്ന ടിക്കറ്റ് നമ്പരാണ് സമ്മാനാര്‍ഹമായത്.
Abu Dhabi Big Ticket Expat Malayali: അടച്ചു മോനെ ! അബുദാബി ബിഗ് ടിക്കറ്റിന്റെ കോടിക്കണക്കിന് രൂപയുടെ ഭാഗ്യശാലി പ്രവാസി മലയാളി
ADVERTISEMENT
ADVERTISEMENT