Fast Track Immigration: ഇനി ഇമിഗ്രേഷൻ നടപടിക്രമം ‘ഫാസ്റ്റ്ട്രാക്ക്’; ഇന്ത്യയിലെ ഈ ഏഴ് വിമാനത്താവളങ്ങളില്‍ സൗകര്യം

ADVERTISEMENT

Fast Track Immigration ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏഴ് വിമാനത്താവളങ്ങളില്‍ ഫാസ്റ്റ്ട്രാക്ക് ഇമിഗ്രേഷൻ–ട്രസ്റ്റഡ് ട്രാവലർ പ്രോഗ്രാം (എഫ്ടിഐ-ടിടിപി) നടപ്പിലാക്കും. രാജ്യത്ത് ഡല്‍ഹി വിമാനത്താവളത്തില്‍ മാത്രം ഉണ്ടായിരുന്ന സൗകര്യമാണ് വ്യാപിപ്പിച്ചിരിക്കുന്നത്. ഈ സംവിധാനം വരുന്നതോടെ ഇമിഗ്രേഷന്‍ നടപടിക്രമം അതിവേഗത്തിലാകും. ഇമിഗ്രേഷന്‍ ക്ലിയറന്‍സിനായി ക്യൂവില്‍നിന്ന് കാത്തുനില്‍ക്കേണ്ട ആവശ്യം വരില്ല. ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം ചെയ്യും. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz നിലവില്‍ വിദേശയാത്രകളിലാണ് ഈ സംവിധാനം ഉണ്ടാകുക. വിദേശയാത്രകളിൽ ഇലക്ട്രോണിക് ഗേറ്റിൽ ബോർഡിങ് പാസും പാസ്‍പോർട്ടും സ്കാൻ ചെയ്ത് അതിവേഗം ഉള്ളിലേക്കും പുറത്തേക്കും പോകാനാകും. ഇതിനായി കൊച്ചിയിൽ 8 ബയോമെട്രിക് ഇ–ഗേറ്റുകളുണ്ടാകും. കൊച്ചിക്ക് പുറമേ മുംബൈ, ചെന്നൈ, കൊൽക്കത്ത, ബെംഗളൂരു, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ് എന്നിവിടങ്ങളിലും ഇന്നുമുതൽ ഈ സൗകര്യം ലഭ്യമാകും. അഹമ്മദാബാദിൽനിന്ന് വെർച്വലായിട്ടായിരിക്കും ഉദ്ഘാടനം. 21 പ്രധാനപ്പെട്ട വിമാനത്താവളങ്ങളിൽ ഘട്ടം ഘട്ടമായി സൗകര്യം ലഭ്യമാക്കും. എഫ്ടിഐ–ടിടിപി സൗകര്യം ഉപയോഗിക്കണമെങ്കിൽ മുൻകൂറായി ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം. ആദ്യഘട്ടത്തിൽ ഇന്ത്യൻ പൗരന്മാർക്കും വിദേശപൗരത്വമുള്ള ഇന്ത്യക്കാർക്കുമാണ് (ഒസിഐ കാർഡുള്ളവർ) സൗകര്യം. ഭാവിയിൽ വിദേശയാത്രക്കാർക്കും ഇത് ലഭ്യമാകും.

ADVERTISEMENT

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 PRAVASIVARTHA - WordPress Theme by WPEnjoy
Join WhatsApp Group