Kerala UAE Flight Ticket Rate ഷാര്‍ജ: പ്രവാസികള്‍ക്ക് ആശ്വാസം. കേരളത്തില്‍നിന്ന് യുഎഇയിലേക്കുള്ള വിമാനയാത്രാ നിരക്ക് കുത്തനെ കുറച്ച് വിമാനക്കമ്പനികള്‍. വിദ്യാലയങ്ങളിലെ ശൈത്യകാല അവധിയുടെയും ക്രിസ്മസ് ആഘോഷങ്ങളുടെയും തിരക്കിനെ തുടര്‍ന്ന് യാത്രാ നിരക്ക് കൂട്ടിയിരുന്നു. ചില വിമാനക്കമ്പനികള്‍ കഴിഞ്ഞ ദിവസങ്ങളില്‍ 500 ദിര്‍ഹമായി കുറച്ചിരുന്നു. യുഎഇയിലെ വാർത്തകളും ജോലി ഒഴിവുകളും തത്സമയം അറിയുവാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക https://chat.whatsapp.com/FTw8WjZO1ju67s7Gywxgvz ജനുവരി മാസം ആദ്യം കോഴിക്കോട്ടുനിന്ന് 555 ദിര്‍ഹം, കൊച്ചി- 825, കണ്ണൂര്‍- 600, തിരുവനന്തപുരം- 1100 വിമാനടിക്കറ്റ് ലഭ്യമാണ്. കഴിഞ്ഞയാഴ്ചയില്‍ തിരുവനന്തപുരം- 1400 മുതൽ 2700 ദിർഹമും കൊച്ചി- 1450 മുതൽ 3355 ദിർഹമും കോഴിക്കോട്- 860 മുതൽ 2055 ദിർഹം, കണ്ണൂരിൽനിന്ന് 1100 മുതൽ 1650 ദിർഹം വരെയാണ് വിവിധ വിമാന കമ്പനികൾ ഈടാക്കിയിരുന്നത്. ഡിസംബര്‍ ആദ്യവാരങ്ങളില്‍ യുഎഇയില്‍നിന്ന് കേരളത്തിലേക്ക് ഉയര്‍ന്ന നിരക്ക് ഈടാക്കിയിരുന്നത്.
Kerala UAE Flight Ticket Rate: ആശ്വാസം; കേരളം – യുഎഇ യാത്രാ നിരക്ക് കുത്തനെ കുറച്ച് വിമാനക്കമ്പനികള്‍
ADVERTISEMENT
ADVERTISEMENT